Monday, 14 March 2011

varthakal 14.3.11





മോനൊടി കപ്പേള തിരുനാള്‍ 17ന്‌ കൊടികയറും
വെള്ളിക്കുളങ്ങര:കൊടുങ്ങ സെന്റ്‌്‌ സെബാസ്‌റ്റിയന്‍സ്‌്‌്‌ ദേവാലയത്തിനു കീഴിലെ മോനൊടി കപ്പേളയില്‍ വി.യൗസേപ്പിതാവിന്റെ തിരുനാള്‍ 17ന്‌ കൊടിയേറും. റോസരി ഹില്‍ ആശ്രമത്തിലെ ഫാ.ജോര്‍ജ്‌്‌്‌ കല്ലംപ്ലാക്കല്‍ കൊടികയറ്റം നിര്‍വഹിക്കും.18,19 തിയതികളില്‍ വൈകീട്ട്‌്‌്‌ 5.30ന്‌്‌ ലദീഞ്ഞ്‌,നൊവേന,20ന്‌്‌ വൈകീട്ട്‌്‌്‌ 4ന്‌്‌ ഫാ.അക്യുനൊ മാളിയേക്കലിന്റെ കാര്‍മികത്വത്തില്‍ വി.കുര്‍ബാന,പ്രസംഗം,പ്രദക്ഷിണം, നേര്‍ച്ചപ്പായസ വിതരണം എന്നിവയുണ്ടാകും.


കെ.എസി.വൈ.എം.യൂണിറ്റ്‌ വാര്‍ഷികം
വെള്ളിക്കുളങ്ങര: കൊടുങ്ങ കെ.എസി.വൈ.എം.യൂണിറ്റിന്റെ വാര്‍ഷികാഘോഷം യൂണിറ്റ്‌ ഡയറക്ടര്‍ ഫാ.ടോം മാളിയേക്കല്‍ ഉദ്‌ഘാടനം ചെയ്‌തു.പ്രസിഡന്റ്‌ സി.ഡി.വില്‍സന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഡിക്‌സന്‍ മൂലവളപ്പില്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ നിക്‌സന്‍ മൂലവളപ്പില്‍ വരവുചെലവുകണക്കും അവതരിപ്പിച്ചു.ആനിമേറ്റര്‍ സിസ്‌റ്റര്‍ ടെസി ജോര്‍ജ്‌,രേഷ്‌മടേജു, ജേക്കബ്ബ്‌ തേക്കാനത്ത്‌, ലിന്റോ ആന്റണി, ജോജോ ജോണി എന്നിവര്‍ സംസാരിച്ചു. ജപ്പാന്‍ സുനാമിദുരന്തത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്‌തു.



യാത്രയയപ്പു നല്‍കി.
കൊടകര: സര്‍വീസില്‍ നിന്നും വിരമിച്ച ടി.എസ്‌.രാജന്‍, എം.വി.ആന്റണി, കെ.ബി.മോഹന്‍ എന്നിവര്‍ക്ക്‌്‌്‌ കേരള പഞ്ചായത്ത്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ മുകുന്ദപുരം ഏരിയ സമ്മേളനത്തില്‍ യാത്രയയപ്പു നല്‍കി.പി.ഐ.പൗലോസ്‌ അധ്യക്ഷത വഹിച്ചു.എം.രാജേഷ്‌്‌്‌ ഉദ്‌ഘാടനം ചെയ്‌തു.ജില്ല സെക്രട്ടറി വി.ജി.ധര്‍മരാജന്‍, രഹ്ന പി.ആനന്ദ്‌, കെ.ജെ.രാജു ,ജയന്‍ അവണൂര്‍, എന്‍.ബിനോജ്‌ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.കെ.പീതാംബരന്‍(പ്രസിഡന്റ്‌), കെ.എസ്‌.ജോസ്‌(വൈസ്‌പ്രസിഡന്റ്‌്‌), പി.ആര്‍.സുമേഷ്‌്‌്‌(സെക്രട്ടറി), പ്രദീപ്‌ ചൂരക്കാടന്‍ (ജോയിന്റ്‌ സെക്രട്ടറി), കെ.എന്‍.സോമസുന്ദരന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.


,എസ്‌.എന്‍.ഡി.പി.ശാഖ പൊതുയോഗം
വെള്ളിക്കുളങ്ങര:കൊടുങ്ങ എസ്‌.എന്‍.ഡി.പി.ശാഖയുടെ പൊതുയോഗം പ്രസിഡന്റ്‌്‌ എ.എം.ശശിയുടെ അധ്യക്ഷതയില്‍ നടന്നു.യൂണിയന്‍ ചെയര്‍മാന്‍ ഷാജിന്‍ നടുമുറി ഉദ്‌ഘാടനം ചെയ്‌തു. ഗുരുമന്ദിരം നിര്‍മാണ കൂപ്പണ്‍ വിതരണോദ്‌ഘാടനം കെ.ആര്‍.ദിനേശന്‍ നിര്‍വഹിച്ചു.യൂണിയന്‍ വനിത സംഘം പ്രസിഡന്‍ര്‌ മിനിപരമേശ്വരന്‍ ആദ്യകൂപ്പണ്‍ ഏറ്റുവാങ്ങി.യൂണിയന്‍ കണ്‍വീനര്‍ ഗോപി കുണ്ടനി ,പി.ജി.മോഹനന്‍,മോഹനന്‍ വടക്കേടത്ത്‌,കെ.ആര്‍.രാമകൃഷ്‌ണന്‍,ഹേമലതസുരേഷ്‌, ഓമന അരവിന്ദന്‍, ഒ.ആര്‍.ശിവന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment