മോനൊടി കപ്പേള തിരുനാള്‍
വെള്ളിക്കുളങ്ങര:കൊടുങ്ങ സെന്റ്‌് സെബാസ്‌റ്റിയന്‍സ്‌്‌് ദേവാലയത്തിനു കീഴിലെ മോനൊടി കപ്പേളയില്‍ വി.യൗസേപ്പിതാവിന്റെ തിരുനാളിന്‌്‌് കൊടിയേറി. റോസരി ഹില്‍ ആശ്രമത്തിലെ ഫാ.ജോര്‍ജ്‌്‌് കല്ലംപ്ലാക്കല്‍ കൊടികയറ്റം നിര്‍വഹിച്ചു.20നാണ് തിരുനാളാഘോഷം. അന്നേ ദിവസം വൈകീട്ട്‌്‌് 4ന്‌് ഫാ.അക്യുനൊ മാളിയേക്കലിന്റെ കാര്‍മികത്വത്തില്‍ വി.കുര്‍ബാന,പ്രസംഗം,പ്രദക്ഷിണം, നേര്‍ച്ചപ്പായസ വിതരണം എന്നിവയുണ്ടാകും.
സൗജന്യ രോഗ നിര്‍ണയ ക്യാമ്പ് 27ന്‌്‌്‌്
കോടാലി:ലൈഫ്‌്‌് ഗാര്‍ഡ് കള്‍ച്ചറല്‍ -ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 27ന് കോടാലി ജി.എല്‍.പി.സ്‌കൂളില്‍ സൗജന്യ ഹൃദയ-ഉദര-കരള്‍ രോഗ നിര്‍ണയ ക്യാമ്പ് നടക്കും.രാവിലെ 10 മുതല്‍ 12.30വരെ നടക്കുന്ന ക്യാമ്പില്‍ ഡോക്ടര്‍മാരായ എ.ശ്രീകുമാര്‍, വി.കെ.പ്രമോദ് എന്നിവര്‍ രോഗികളെ പരിശോധിക്കും.കരള്‍ രോഗങ്ങള്‍,മഞ്ഞപിത്തം, ലിവര്‍സിറോസിസ്, വായ്‌പുണ്ണ്, അള്‍സര്‍, ഗ്യാസ്‌ട്രബിള്‍, മറ്റു ഉദരരോഗങ്ങള്‍, പ്രമേഹം,കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, അമിതഭാരം, കിതപ്പ് തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്ക്‌്‌് ക്യാമ്പില്‍ പങ്കെടുക്കാം.താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്‌റ്റര്‍ ചെയ്യണം.ഫോണ്‍: 9048382497.
കര്‍ഷക സമിതി പൊതുയോഗം
കോടാലി: അന്നാംപാടം കര്‍ഷക സമിതിയുടെ വാര്‍ഷിക പൊതുയോഗം നടന്നു.ഗ്രാമപഞ്ചായത്തംഗം ഉമ്മുക്കുല്‍സുഅസീസ് ഉദ്‌ഘാടനം ചെയ്‌തു.മൊയ്‌തീന്‍ മാഞ്ഞാംപിള്ളി അധ്യക്ഷത വഹിച്ചു.പുതിയ ഭാരവാഹികളായി : മൊയ്‌തീന്‍ മാഞ്ഞാമ്പിള്ളി(പ്രസി.), എം.ആര്‍.ചന്ദ്രന്‍, സേവ്യര്‍ ജോസഫ്‌്(വൈസ്‌്‌് പ്രസി), കെ.കെ.ഉണ്ണികൃഷ്‌ണന്‍(സെക്ര), കെ.എല്‍.യോഹന്നാന്‍, സി.വി.ജോണ്‍(ജോയിന്റ് സെക്ര),പി,കെ,മുകുന്ദന്‍(ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
തീരുമാനം പുനപരിശോധിക്കണം
വെളളിക്കുളങ്ങര: ഐവര്‍മഠത്തില്‍ മരണാനന്തര സംസ്‌കാര ചടങ്ങുകള്‍ തദ്ദേശവാസികള്‍ക്കു മാത്രമായി നിജപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം പുനപരിശോധിക്കണമെന്ന്‌്‌് എന്‍.എസ്.എസ്.വെള്ളിക്കുളങ്ങര കരയോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് ഗോപാലകൃഷ്‌ണന്‍ മാടപ്പാട്ട് ് അധ്യകഷത വഹിച്ചു.കെ.ജി.നാരായണന്‍, ടി.എസ്.രാധാകൃഷ്‌ണന്‍,ഇ.പി.സുധാകരന്‍, പി.ജി.ഉണ്ണികൃഷ്‌ണന്‍, രാമന്‍കുട്ടി ഉണിക്കോത്ത് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment