Monday, 14 March 2011

ചെമ്പൂച്ചിറ പൂരം-കാവടി മഹോത്സവം ആഘോഷിച്ചു.
കോടാലി: ചെമ്പുച്ചിറ ശിവക്ഷേത്രത്തിലെ പ്രസിദ്ധമായ പൂരം-കാവടി മഹോത്സവം അവിസ്‌മരണീയമായി. കത്തുന്ന കുംഭച്ചൂടിനെ അവഗണിച്ച്‌്‌്‌ ഉത്സവപ്പറമ്പില്‍ ഒത്തുചേര്‍ന്ന ആയിരങ്ങള്‍ക്ക്‌ അവിസ്‌മരണീയ ദൃശ്യ-ശ്രാവ്യ അനുഭൂതി പകര്‍ന്നാണ്‌്‌്‌ ഇവിടത്തെ പകല്‍പ്പൂരം സമാപിച്ചത്‌. രാവിലെ നടന്ന പൂരം എഴുന്നള്ളിപ്പില്‍ പങ്കാളികളായ നൂലുവള്ളി ദേശവും ചെമ്പുച്ചിറ ദേശവും ഒമ്പതു വീതം ഗജവീരന്മാരെ അണിനിരത്തി . പതിമൂന്നു കാവടി സെറ്റുകളുടേതായി ഇരുന്നൂറിലേറെ വരുന്ന കാവടികള്‍ രാവിലെ മുതല്‍ തട്ടകത്തെ വീഥികളില്‍ വര്‍ണക്കാഴ്‌ചയൊരുക്കി നിറഞ്ഞാടി.. രാവിലത്തെ പൂരം എഴുന്നള്ളിപ്പിന്‌ സമാപനമായതോടെ ഉത്സവപ്പറമ്പ്‌ കയ്യടക്കിയ കാവടിക്കൂട്ടങ്ങള്‍ ഉച്ചക്ക്‌ ഒന്നര വരെ നാദസ്വര വീചികള്‍ക്കൊപ്പം ചുവടുവെച്ചു. ഉച്ചകഴിഞ്ഞ്‌ മൂന്നിനാരംഭിച്ച കാഴ്‌ചശീവേലി 6.15 വരെ നീണ്ടു നിന്നു. ഒന്നര മണിക്കൂര്‍ നീണ്ട കുടമാറ്റവും ഉണ്ടായി.നൂലുവള്ളി ദേശക്കാര്‍ക്കു വേണ്ടി ചേന്ദമംഗലം ഉണ്ണികൃഷ്‌ണമാരാരുടെ നേതൃത്വത്തിലുള്ള മേളവും ചേന്ദമംഗലം രഘുമാരാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യവും ഉണ്ടായി.ചെമ്പുച്ചിറ ദേശത്തിനു വേണ്ടി മടവാക്കര അപ്പുക്കുട്ടനും സംഘവുമാമ്‌ പഞ്ചവാദ്യം ഒരുക്കിയത്‌.ചെറുശേരി കുട്ടന്‍ മാരാരുടെ പ്രാമാണികത്വത്തില്‍ മേളവും നടന്നു.സന്ധ്യക്ക്‌്‌ ഗംഭീര വെടിക്കെട്ടും ഉണ്ടായി.

No comments:

Post a Comment