Sunday, 27 March 2011

SKHS mattathur

kattakada murukan TCV news 20 7 2010

award

TCV award 2008





mattathur pravasi association-UAE udgadam

മറ്റത്തൂര്‍ പ്രവാസി അസോസിയേഷന്‍ ഉദ്‌ഘാടനം ചെയ്‌തു.
ദുബായ്‌: യു.എ.ഇ.യില്‍ ജോലിചെയ്യുന്ന മറ്റത്തൂര്‍ പഞ്ചായത്തുകാരായ പ്രവാസിമലയാളികള്‍ ചേര്‍ന്നു രൂപം നല്‍കിയ മറ്റത്തൂര്‍ പ്രവാസി അസോസിയേഷന്റെ പ്രവര്‍ത്തനോദ്‌ഘാടനം ഇന്നലെ വൈകീട്ട്‌ ദെയ്‌റ-ദുബായ്‌ ഹോട്ടല്‍ കംഫര്‍ട്ട്‌ ഇന്‍ ഹാളില്‍ നടന്നു.മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു അശോകന്‍ ഇന്റര്‍നെറ്റ്‌ വീഡിയോ സംവിധാനം വഴി നാട്ടിലിരുന്ന്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിനു വേണ്ടി പ്രവാസിയായ ചെമ്പുച്ചിറ സ്വദേശി ജഗദീഷ്‌ എരുമക്കാടന്റെ രണ്ടുവയസുള്ള മകള്‍ ആദിലക്ഷ്‌മി ഭദ്രദീപം തെളിയിച്ചു.അസോസിയേ,ന്‍ പ്രസിഡന്റ്‌ നടരാജന്‍ ചുക്കത്ത്‌ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സി.ചന്ദ്രബാബു സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു.മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ കെ.പ്രസാദ്‌ ഇന്റര്‍നെറ്റ്‌ വീഡിയോ വഴി ആശംസ നേര്‍ന്നു.ശിവന്‍ മുരിയാട്ടില്‍ മാങ്കുറ്റിപ്പാടം, സുഗതന്‍ തണ്ടാശേരി, രഘു അവിട്ടപ്പിള്ളി, സുനില്‍ശിവന്‍ കൊടുങ്ങ എന്നിവര്‍ പ്രസംഗിച്ചു.യു.എ.ഇ.യിലെ വിവിധ പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന മറ്റത്തൂരുകാരായ ഇരുന്നൂറോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Friday, 18 March 2011

Extreme Super Moon 2011,03,19

panchami kodaly GLPS TCV news



മോനൊടി കപ്പേള തിരുനാള്‍

വെള്ളിക്കുളങ്ങര:കൊടുങ്ങ സെന്റ്‌്‌ സെബാസ്‌റ്റിയന്‍സ്‌്‌്‌ ദേവാലയത്തിനു കീഴിലെ മോനൊടി കപ്പേളയില്‍ വി.യൗസേപ്പിതാവിന്റെ തിരുനാളിന്‌്‌്‌ കൊടിയേറി. റോസരി ഹില്‍ ആശ്രമത്തിലെ ഫാ.ജോര്‍ജ്‌്‌്‌ കല്ലംപ്ലാക്കല്‍ കൊടികയറ്റം നിര്‍വഹിച്ചു.20നാണ്‌ തിരുനാളാഘോഷം. അന്നേ ദിവസം വൈകീട്ട്‌്‌്‌ 4ന്‌്‌ ഫാ.അക്യുനൊ മാളിയേക്കലിന്റെ കാര്‍മികത്വത്തില്‍ വി.കുര്‍ബാന,പ്രസംഗം,പ്രദക്ഷിണം, നേര്‍ച്ചപ്പായസ വിതരണം എന്നിവയുണ്ടാകും.

സൗജന്യ രോഗ നിര്‍ണയ ക്യാമ്പ്‌ 27ന്‌്‌്‌്‌
കോടാലി:ലൈഫ്‌്‌്‌ ഗാര്‍ഡ്‌ കള്‍ച്ചറല്‍ -ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 27ന്‌ കോടാലി ജി.എല്‍.പി.സ്‌കൂളില്‍ സൗജന്യ ഹൃദയ-ഉദര-കരള്‍ രോഗ നിര്‍ണയ ക്യാമ്പ്‌ നടക്കും.രാവിലെ 10 മുതല്‍ 12.30വരെ നടക്കുന്ന ക്യാമ്പില്‍ ഡോക്ടര്‍മാരായ എ.ശ്രീകുമാര്‍, വി.കെ.പ്രമോദ്‌ എന്നിവര്‍ രോഗികളെ പരിശോധിക്കും.കരള്‍ രോഗങ്ങള്‍,മഞ്ഞപിത്തം, ലിവര്‍സിറോസിസ്‌, വായ്‌പുണ്ണ്‌, അള്‍സര്‍, ഗ്യാസ്‌ട്രബിള്‍, മറ്റു ഉദരരോഗങ്ങള്‍, പ്രമേഹം,കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, അമിതഭാരം, കിതപ്പ്‌ തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്ക്‌്‌്‌ ക്യാമ്പില്‍ പങ്കെടുക്കാം.താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്‌റ്റര്‍ ചെയ്യണം.ഫോണ്‍: 9048382497.

കര്‍ഷക സമിതി പൊതുയോഗം
കോടാലി: അന്നാംപാടം കര്‍ഷക സമിതിയുടെ വാര്‍ഷിക പൊതുയോഗം നടന്നു.ഗ്രാമപഞ്ചായത്തംഗം ഉമ്മുക്കുല്‍സുഅസീസ്‌ ഉദ്‌ഘാടനം ചെയ്‌തു.മൊയ്‌തീന്‍ മാഞ്ഞാംപിള്ളി അധ്യക്ഷത വഹിച്ചു.പുതിയ ഭാരവാഹികളായി : മൊയ്‌തീന്‍ മാഞ്ഞാമ്പിള്ളി(പ്രസി.), എം.ആര്‍.ചന്ദ്രന്‍, സേവ്യര്‍ ജോസഫ്‌്‌(വൈസ്‌്‌്‌ പ്രസി), കെ.കെ.ഉണ്ണികൃഷ്‌ണന്‍(സെക്ര), കെ.എല്‍.യോഹന്നാന്‍, സി.വി.ജോണ്‍(ജോയിന്റ്‌ സെക്ര),പി,കെ,മുകുന്ദന്‍(ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

തീരുമാനം പുനപരിശോധിക്കണം
വെളളിക്കുളങ്ങര: ഐവര്‍മഠത്തില്‍ മരണാനന്തര സംസ്‌കാര ചടങ്ങുകള്‍ തദ്ദേശവാസികള്‍ക്കു മാത്രമായി നിജപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം പുനപരിശോധിക്കണമെന്ന്‌്‌്‌ എന്‍.എസ്‌.എസ്‌.വെള്ളിക്കുളങ്ങര കരയോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ്‌ ഗോപാലകൃഷ്‌ണന്‍ മാടപ്പാട്ട്‌ ്‌ അധ്യകഷത വഹിച്ചു.കെ.ജി.നാരായണന്‍, ടി.എസ്‌.രാധാകൃഷ്‌ണന്‍,ഇ.പി.സുധാകരന്‍, പി.ജി.ഉണ്ണികൃഷ്‌ണന്‍, രാമന്‍കുട്ടി ഉണിക്കോത്ത്‌ എന്നിവര്‍ സംസാരിച്ചു.




ശ്രദ്ധിച്ചുകേള്‍ക്കേണ്ട ഒരു കഥയാണ്. 

ഒരിക്കല്‍ ഒരു കുഴിമടിയന്‍ കുട്ടി തന്റെ നഖം വെട്ടി മുറ്റത്തിട്ടു. അതിലേ പറന്നു വന്ന ഒരു കിളി അത് നഖമാണെന്നറിയാതെ കൊത്തിത്തിന്നു.
പിറ്റേന്ന് തീറ്റ തേടി യാത്ര പുറപ്പെടാന്‍ നേരത്ത് കിളികളുടെ നേതാവ് പറഞ്ഞു: ''ഇന്ന് നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു തീറ്റതേടാം!'' 
അങ്ങനെ എല്ലാ കിളികളും ഒന്നിച്ച് ഒരിടത്തേക്കു പറന്നു. പക്ഷേ അന്നത്തെ ദിവസം അവര്‍ക്ക് ഒന്നും തിന്നാന്‍ കിട്ടിയില്ല. എല്ലാ കിളികളും സങ്കടത്തോടെ മടങ്ങി.

അടുത്ത ദിവസം പുറപ്പെടുന്നതിനു മുമ്പ് നേതാവ് പറഞ്ഞു: ''ചങ്ങാതിമാരേ, നമ്മളിലാരോ എന്തോ അരുതാത്തത് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് എനിക്കുതോന്നുന്നു. അതിനുള്ള ശിക്ഷയാകാം ഇന്നലെ നമുക്ക് കിട്ടിയത്. ഏതായാലും ഇന്ന് നമുക്ക് രണ്ടു സംഘമായി പിരിഞ്ഞ് തീറ്റതേടാന്‍ പോകാം!''
അവര്‍ ആകെ പതിനാറു കിളികളുണ്ടായിരുന്നു. അന്നവര്‍ എട്ടു പേര്‍ വീതമുള്ള രണ്ടു സംഘമായി പിരിഞ്ഞ് രണ്ടിടത്തേക്ക് തീറ്റ തേടി പറന്നു. നഖം തിന്ന കിളി ഉള്‍പ്പെട്ട സംഘത്തിന് അന്നും തീറ്റയൊന്നും കിട്ടിയില്ല! എന്നാല്‍ മറ്റേ സംഘത്തിന് അന്ന് വയറു നിറയെ തീറ്റ കിട്ടി. 
തീറ്റ കിട്ടാത്ത കിളികള്‍ പിറ്റേന്ന് എന്തു ചെയ്‌തെന്നോ? അവര്‍ വീണ്ടും നാലു പേര്‍വീതമുള്ള രണ്ടു സംഘമായി പിരിഞ്ഞു. അന്നും അതേ ദുര്‍വിധി ആവര്‍ത്തിച്ചു- നഖം തിന്ന കിളി ഉള്‍പ്പെട്ട സംഘത്തിന് തീറ്റയൊന്നും കിട്ടിയില്ല!

തീറ്റ കിട്ടാത്ത നാലുപേരും പിറ്റേ ദിവസം വീണ്ടും രണ്ടായി പിരിഞ്ഞു-അതായത് രണ്ടു കിളികള്‍ വീതം. നഖം തിന്ന കിളിക്കും അവന്റെ കൂട്ടുകാരനും അന്നും ഒന്നും തിന്നാന്‍ കിട്ടിയില്ല! 

ഒടുവില്‍ നഖം തിന്ന കിളിയും മറ്റേ കിളിയും ഒറ്റയ്‌ക്കൊറ്റയ്ക്ക് തീറ്റ തേടാന്‍ പുറപ്പെട്ടു. അന്ന് മറ്റേ കിളിക്കുമാത്രം 
തീറ്റ കിട്ടി.അതോടെ തങ്ങളുടെ കൂട്ടത്തില്‍ അരുതാത്തതു ചെയ്ത കിളി ആരെന്ന് എല്ലാവര്‍ക്കും ബോധ്യമായി.

''
പറയൂ, നീ എന്തു തെറ്റാണ് ചെയ്തത്?'', എല്ലാവരും കൂടി അവനെ ചോദ്യം ചെയ്തു. പക്ഷേ എത്ര ആലോചിച്ചിട്ടും താന്‍ ചെയ്ത തെറ്റ് എന്തെന്ന് അവന് പിടികിട്ടിയില്ല. ''മടിയനായ ഒരു മനുഷ്യക്കുട്ടിയുടെ വീട്ടുമുറ്റത്തു നിന്ന് ഞാന്‍ അഞ്ചു ദിവസം മുമ്പ് അറിയാതെ ഒരു നഖം കൊത്തിത്തിന്നിരുന്നു! പക്ഷേ അതൊരു പാപമാണെന്ന് എനിക്കറിയില്ലായിരുന്നു!'', അവസാനം അവന്‍ പറഞ്ഞു.

അതു കേട്ടപ്പോള്‍ എല്ലാവര്‍ക്കും സങ്കടം വന്നു. അവരെല്ലാം ചേര്‍ന്ന് ഭക്ഷണമെത്തിച്ച് അവന്റെ വിശപ്പുമാറ്റി. പിന്നെ മടിയനായ ആ മനുഷ്യക്കുട്ടിയുടെ വീട്ടിലേക്ക് അവര്‍ പറന്നു ചെന്നു.

''
നോക്കൂ'', കിളികളുടെ നേതാവ് മടിയന്‍കുട്ടിയോട് പറഞ്ഞു: ''അശ്രദ്ധയും മടിയും കൊണ്ട് നീ ചെയ്യുന്ന ഓരോ കാര്യവും മറ്റുള്ള ജീവികള്‍ക്ക് എന്തെല്ലാം ദുരിതമുണ്ടാക്കുന്നു എന്നു കണ്ടില്ലേ? നീ വലിച്ചെറിഞ്ഞ വെറുമൊരു നഖം കാരണം ഞങ്ങള്‍ ഇത്രയും കാലം എത്ര വിഷമിച്ചെന്നോ? അപ്പോള്‍ ഓരോ ദിവസവും മനുഷ്യര്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ ഞങ്ങള്‍ പ്രകൃതിയിലെ ഓരോ ജീവിക്കും എന്തുമാത്രം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഊഹിച്ചുനോക്കൂ!'' വീട്ടുതിണ്ണയിലിരുന്ന കുട്ടി കുറ്റബോധത്തോടെ മുഖം കുനിച്ചു

കുറുക്കന്റെ ബുദ്ധി!

Fun & Info @ Keralites.net


ഒരു കുറുക്കന്‍ വിശന്നു വലഞ്ഞ് നടക്കുകയായിരുന്നു. അപ്പോഴാണ് അവന്‍ ഒരു ആന ചത്തു കിടക്കുന്നത് കണ്ടത്. കുറുക്കന്‍ സന്തോഷത്തോടെ ആനയുടെ ശരീരം കടിച്ചു കീറാന്‍ ശ്രമിച്ചു. പക്ഷേ, കുറുക്കനുണ്ടോ ആനയുടെ കട്ടിത്തോല്‍ കടിച്ചുമുറിക്കാനാവുന്നു? അവന്‍ വിശന്നു തളര്‍ന്നിരിപ്പായി.

ആ നേരത്ത് ഒരു കടുവ അതുവഴി വന്നു. കുറുക്കന്‍ കടുവയോടു ചോദിച്ചു: ''ചേട്ടാ, ഈ ഇറച്ചി ഒന്നു മുറിച്ചു തരാമോ? ചേട്ടനും കഴിക്കാമല്ലോ!''

അതുകേട്ട കടുവ പുച്ഛത്തോടെ പറഞ്ഞു: ''ഹും! എനിക്കു വേണ്ടതൊക്കെ ഞാന്‍തന്നെ വേട്ടയാടി പിടിക്കും. മറ്റുള്ളവരുടെ ഔദാര്യം പറ്റാന്‍ എന്നെക്കിട്ടില്ല'', ഇതും പറഞ്ഞ് കടുവ പോയി.

പിന്നീട് ഒരു സിംഹമായിരുന്നു ആ വഴി വന്നത്. സിംഹത്തോടും കുറുക്കന്‍ പഴയ ചോദ്യം ആവര്‍ത്തിച്ചു. സിംഹം അതുകേട്ട് ദേഷ്യത്തോടെ മുരണ്ടു: ''ഗര്‍ര്‍...നിനക്കീ സഹായം ചോദിക്കാന്‍ മൃഗരാജനായ നമ്മെയേ കിട്ടിയുള്ളൂ? കടന്നു പോയ്‌ക്കോ മുമ്പീന്ന്!'', സിംഹവും അതിന്റെ പാട്ടിന് പോയി.

അപ്പോഴാണ് അതുവഴി ഒരു പുള്ളിപ്പുലി വന്നത്. പുലിയെ കണ്ടപ്പോള്‍ കുറുക്കന്‍ ഇങ്ങനെ വിചാരിച്ചു. 'ഇവനെക്കൊണ്ടെങ്കിലും കാര്യം സാധിക്കണം. എന്തെങ്കിലും കൗശലം പ്രയോഗിച്ചേ മതിയാകൂ!'

പുലി അടുത്തു വന്നതും കുറുക്കന്‍ ഇങ്ങനെ പറഞ്ഞു: ''ശ്...ശ്...സിംഹരാജന്‍ കൊന്നിട്ടിരിക്കുന്ന ആനയാ ഇത്. എന്നെ കാവലിനു നില്‍പിച്ചിട്ട് അങ്ങേര്‍ കുളിക്കാന്‍ പോയിരിക്കുന്നു. പക്ഷേ, ചേട്ടന്‍ വേണമെങ്കില്‍ ലേശം തിന്നോ!''

കുറുക്കന്റെ കൗശലത്തില്‍ പുലി വീണു. അവന്‍ മൂര്‍ച്ചയേറിയ കോമ്പല്ലുകള്‍ കൊണ്ട് ആനയെ കടിച്ചുകീറി തീറ്റ തുടങ്ങി. കുറച്ചു സമയം കഴിഞ്ഞതും കുറുക്കന്‍ വിളിച്ചു പറഞ്ഞു: ''സിംഹരാജന്‍ വരുന്നേ, ഓടിക്കോ!'' അതു കേട്ടതും പുലി പ്രാണനും കൊണ്ടോടി.

കുറുക്കന്‍ സന്തോഷത്തോടെ തനിക്കു വേണ്ടത് വയറു നിറയെ തിന്നാനും തുടങ്ങി.

Wednesday, 16 March 2011

Tuesday, 15 March 2011

sara joseph,c.k.janu   ......
കോടാലി  സി.എച്.സാദത്തിന്റെ വീട്ടില്‍ കണ്ടെത്തിയ മരപ്പട്ടി  

anapantham urulpottal 2005




Monday, 14 March 2011


netra parisodana camp 2009

mazhakkeduthikal -2009

മറ്റത്തൂരിലെ വിവിധ പ്രദേശങ്ങളില്‍  വെള്ളപ്പൊക്കം(2009)

kodaly GLPS

2009
ആനപ്പാന്തം ആദിവാസി കോളനിയെക്കുറിച്ചുള്ള TCV വാര്‍ത്ത (2009)


varthakal 14.3.11





മോനൊടി കപ്പേള തിരുനാള്‍ 17ന്‌ കൊടികയറും
വെള്ളിക്കുളങ്ങര:കൊടുങ്ങ സെന്റ്‌്‌ സെബാസ്‌റ്റിയന്‍സ്‌്‌്‌ ദേവാലയത്തിനു കീഴിലെ മോനൊടി കപ്പേളയില്‍ വി.യൗസേപ്പിതാവിന്റെ തിരുനാള്‍ 17ന്‌ കൊടിയേറും. റോസരി ഹില്‍ ആശ്രമത്തിലെ ഫാ.ജോര്‍ജ്‌്‌്‌ കല്ലംപ്ലാക്കല്‍ കൊടികയറ്റം നിര്‍വഹിക്കും.18,19 തിയതികളില്‍ വൈകീട്ട്‌്‌്‌ 5.30ന്‌്‌ ലദീഞ്ഞ്‌,നൊവേന,20ന്‌്‌ വൈകീട്ട്‌്‌്‌ 4ന്‌്‌ ഫാ.അക്യുനൊ മാളിയേക്കലിന്റെ കാര്‍മികത്വത്തില്‍ വി.കുര്‍ബാന,പ്രസംഗം,പ്രദക്ഷിണം, നേര്‍ച്ചപ്പായസ വിതരണം എന്നിവയുണ്ടാകും.


കെ.എസി.വൈ.എം.യൂണിറ്റ്‌ വാര്‍ഷികം
വെള്ളിക്കുളങ്ങര: കൊടുങ്ങ കെ.എസി.വൈ.എം.യൂണിറ്റിന്റെ വാര്‍ഷികാഘോഷം യൂണിറ്റ്‌ ഡയറക്ടര്‍ ഫാ.ടോം മാളിയേക്കല്‍ ഉദ്‌ഘാടനം ചെയ്‌തു.പ്രസിഡന്റ്‌ സി.ഡി.വില്‍സന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഡിക്‌സന്‍ മൂലവളപ്പില്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ നിക്‌സന്‍ മൂലവളപ്പില്‍ വരവുചെലവുകണക്കും അവതരിപ്പിച്ചു.ആനിമേറ്റര്‍ സിസ്‌റ്റര്‍ ടെസി ജോര്‍ജ്‌,രേഷ്‌മടേജു, ജേക്കബ്ബ്‌ തേക്കാനത്ത്‌, ലിന്റോ ആന്റണി, ജോജോ ജോണി എന്നിവര്‍ സംസാരിച്ചു. ജപ്പാന്‍ സുനാമിദുരന്തത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്‌തു.



യാത്രയയപ്പു നല്‍കി.
കൊടകര: സര്‍വീസില്‍ നിന്നും വിരമിച്ച ടി.എസ്‌.രാജന്‍, എം.വി.ആന്റണി, കെ.ബി.മോഹന്‍ എന്നിവര്‍ക്ക്‌്‌്‌ കേരള പഞ്ചായത്ത്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ മുകുന്ദപുരം ഏരിയ സമ്മേളനത്തില്‍ യാത്രയയപ്പു നല്‍കി.പി.ഐ.പൗലോസ്‌ അധ്യക്ഷത വഹിച്ചു.എം.രാജേഷ്‌്‌്‌ ഉദ്‌ഘാടനം ചെയ്‌തു.ജില്ല സെക്രട്ടറി വി.ജി.ധര്‍മരാജന്‍, രഹ്ന പി.ആനന്ദ്‌, കെ.ജെ.രാജു ,ജയന്‍ അവണൂര്‍, എന്‍.ബിനോജ്‌ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.കെ.പീതാംബരന്‍(പ്രസിഡന്റ്‌), കെ.എസ്‌.ജോസ്‌(വൈസ്‌പ്രസിഡന്റ്‌്‌), പി.ആര്‍.സുമേഷ്‌്‌്‌(സെക്രട്ടറി), പ്രദീപ്‌ ചൂരക്കാടന്‍ (ജോയിന്റ്‌ സെക്രട്ടറി), കെ.എന്‍.സോമസുന്ദരന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.


,എസ്‌.എന്‍.ഡി.പി.ശാഖ പൊതുയോഗം
വെള്ളിക്കുളങ്ങര:കൊടുങ്ങ എസ്‌.എന്‍.ഡി.പി.ശാഖയുടെ പൊതുയോഗം പ്രസിഡന്റ്‌്‌ എ.എം.ശശിയുടെ അധ്യക്ഷതയില്‍ നടന്നു.യൂണിയന്‍ ചെയര്‍മാന്‍ ഷാജിന്‍ നടുമുറി ഉദ്‌ഘാടനം ചെയ്‌തു. ഗുരുമന്ദിരം നിര്‍മാണ കൂപ്പണ്‍ വിതരണോദ്‌ഘാടനം കെ.ആര്‍.ദിനേശന്‍ നിര്‍വഹിച്ചു.യൂണിയന്‍ വനിത സംഘം പ്രസിഡന്‍ര്‌ മിനിപരമേശ്വരന്‍ ആദ്യകൂപ്പണ്‍ ഏറ്റുവാങ്ങി.യൂണിയന്‍ കണ്‍വീനര്‍ ഗോപി കുണ്ടനി ,പി.ജി.മോഹനന്‍,മോഹനന്‍ വടക്കേടത്ത്‌,കെ.ആര്‍.രാമകൃഷ്‌ണന്‍,ഹേമലതസുരേഷ്‌, ഓമന അരവിന്ദന്‍, ഒ.ആര്‍.ശിവന്‍ എന്നിവര്‍ സംസാരിച്ചു.

A\p-tam-Zn-¨p
sImS-I-c;tkhvv sh-Ån-¡p-f-§-c-bp-sS an-I-¨ {Km-ao-W ]-{X-{]-hÀ-¯-I-\pÅ tUm.A-Pn-Xv tPm-bv ]p-c-kv-Im-c-w t\Snb tem-\-¸³ I-S-t¼m-Sn-s\ sImS-I-c aoUn-b ¢-ºvvv D-]-lm-cw \Â-In A\p-tam-Zn-¨p.{]-knUâv {io-[-c³ I-f-cn-¡Â D-]-lm-c-k-aÀ¸-Ww \-S-¯n.sk-{I«-dn sI.hn.l-co-{µ³, {S-j-dÀ sI.\m-cm-b-W³-Ip-«n,sImS-I-c D-®n,Sn.Pn.AtPm F-¶n-hÀ kw-km-cn¨p.

kzo-Ic-Ww \ÂIn.(t^m-t«m)
sImS-I-c:tI-c-fkwKo-X \m-S-I A-¡m-Z-an-bp-sS s^-tem-jn-¸p t\Sn-b A-¶a-\-S ]-c-taiz-c am-cmÀ¡pw Kp-cp]q-P ]p-c-kv-Im-cw t\Sn-b I-Ym-{]-kw-K-I-em-Im-cn-Ifm-b sI.]n.c-Xv-\-½,sI.]n.cm-[ma-Wn(Nn-§h-\w kn-tÌ-gvkv) F-¶n-hÀ¡pw sIm-S-I-c-bn-se am-[y-a-{]-hÀ-¯-I-cp-sS Iq-«m-bv-abm-b ao-Un-b¢-ºv kzo-Ic-Ww \Â-In.{]-knUâv {io-[-c³ I-f-cn-¡Â A-[y-£X h-ln-¨p.sImSIc {Km-a-]-©mb-¯v {]-knUâv an-\n-Zm-k³ D-]-lm-c§Ä  k-½m-\n-¨p.sk-{I«-dn sI.hn.l-co-{µ³, Sn.Pn.A-tPm,A-¶a-\-S ]-c-ta-iz-c-am-cmÀ, sI.]n.c-Xv-\-½,sI.]n.cm-[ma-Wn F-¶n-hÀ kw-km-cn¨p.




എസ്‌.എന്‍.ഡി.പി.ശാഖ പൊതുയോഗം
വെള്ളിക്കുളങ്ങര:കൊടുങ്ങ എസ്‌.എന്‍.ഡി.പി.ശാഖയുടെ പൊതുയോഗം പ്രസിഡന്റ്‌്‌ എ.എം.ശശിയുടെ അധ്യക്ഷതയില്‍ നടന്നു.യൂണിയന്‍ ചെയര്‍മാന്‍ ഷാജിന്‍ നടുമുറി ഉദ്‌ഘാടനം ചെയ്‌തു. ഗുരുമന്ദിരം നിര്‍മാണ കൂപ്പണ്‍ വിതരണോദ്‌ഘാടനം കെ.ആര്‍.ദിനേശന്‍ നിര്‍വഹിച്ചു.യൂണിയന്‍ വനിത സംഘം പ്രസിഡന്‍ര്‌ മിനിപരമേശ്വരന്‍ ആദ്യകൂപ്പണ്‍ ഏറ്റുവാങ്ങി.യൂണിയന്‍ കണ്‍വീനര്‍ ഗോപി കുണ്ടനി ,പി.ജി.മോഹനന്‍,മോഹനന്‍ വടക്കേടത്ത്‌,കെ.ആര്‍.രാമകൃഷ്‌ണന്‍,ഹേമലതസുരേഷ്‌, ഓമന അരവിന്ദന്‍, ഒ.ആര്‍.ശിവന്‍ എന്നിവര്‍ സംസാരിച്ചു.


മോനൊടി കപ്പേള തിരുനാള്‍ 17ന്‌ കൊടികയറും
വെള്ളിക്കുളങ്ങര:കൊടുങ്ങ സെന്റ്‌്‌ സെബാസ്‌റ്റിയന്‍സ്‌്‌്‌ ദേവാലയത്തിനു കീഴിലെ മോനൊടി കപ്പേളയില്‍ വി.യൗസേപ്പിതാവിന്റെ തിരുനാള്‍ 17ന്‌ കൊടിയേറും. റോസരി ഹില്‍ ആശ്രമത്തിലെ ഫാ.ജോര്‍ജ്‌്‌്‌ കല്ലംപ്ലാക്കല്‍ കൊടികയറ്റം നിര്‍വഹിക്കും.18,19 തിയതികളില്‍ വൈകീട്ട്‌്‌്‌ 5.30ന്‌്‌ ലദീഞ്ഞ്‌,നൊവേന,20ന്‌്‌ വൈകീട്ട്‌്‌്‌ 4ന്‌്‌ ഫാ.അക്യുനൊ മാളിയേക്കലിന്റെ കാര്‍മികത്വത്തില്‍ വി.കുര്‍ബാന,പ്രസംഗം,പ്രദക്ഷിണം, നേര്‍ച്ചപ്പായസ വിതരണം എന്നിവയുണ്ടാകും.
ചെമ്പൂച്ചിറ പൂരം-കാവടി മഹോത്സവം ആഘോഷിച്ചു.
കോടാലി: ചെമ്പുച്ചിറ ശിവക്ഷേത്രത്തിലെ പ്രസിദ്ധമായ പൂരം-കാവടി മഹോത്സവം അവിസ്‌മരണീയമായി. കത്തുന്ന കുംഭച്ചൂടിനെ അവഗണിച്ച്‌്‌്‌ ഉത്സവപ്പറമ്പില്‍ ഒത്തുചേര്‍ന്ന ആയിരങ്ങള്‍ക്ക്‌ അവിസ്‌മരണീയ ദൃശ്യ-ശ്രാവ്യ അനുഭൂതി പകര്‍ന്നാണ്‌്‌്‌ ഇവിടത്തെ പകല്‍പ്പൂരം സമാപിച്ചത്‌. രാവിലെ നടന്ന പൂരം എഴുന്നള്ളിപ്പില്‍ പങ്കാളികളായ നൂലുവള്ളി ദേശവും ചെമ്പുച്ചിറ ദേശവും ഒമ്പതു വീതം ഗജവീരന്മാരെ അണിനിരത്തി . പതിമൂന്നു കാവടി സെറ്റുകളുടേതായി ഇരുന്നൂറിലേറെ വരുന്ന കാവടികള്‍ രാവിലെ മുതല്‍ തട്ടകത്തെ വീഥികളില്‍ വര്‍ണക്കാഴ്‌ചയൊരുക്കി നിറഞ്ഞാടി.. രാവിലത്തെ പൂരം എഴുന്നള്ളിപ്പിന്‌ സമാപനമായതോടെ ഉത്സവപ്പറമ്പ്‌ കയ്യടക്കിയ കാവടിക്കൂട്ടങ്ങള്‍ ഉച്ചക്ക്‌ ഒന്നര വരെ നാദസ്വര വീചികള്‍ക്കൊപ്പം ചുവടുവെച്ചു. ഉച്ചകഴിഞ്ഞ്‌ മൂന്നിനാരംഭിച്ച കാഴ്‌ചശീവേലി 6.15 വരെ നീണ്ടു നിന്നു. ഒന്നര മണിക്കൂര്‍ നീണ്ട കുടമാറ്റവും ഉണ്ടായി.നൂലുവള്ളി ദേശക്കാര്‍ക്കു വേണ്ടി ചേന്ദമംഗലം ഉണ്ണികൃഷ്‌ണമാരാരുടെ നേതൃത്വത്തിലുള്ള മേളവും ചേന്ദമംഗലം രഘുമാരാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യവും ഉണ്ടായി.ചെമ്പുച്ചിറ ദേശത്തിനു വേണ്ടി മടവാക്കര അപ്പുക്കുട്ടനും സംഘവുമാമ്‌ പഞ്ചവാദ്യം ഒരുക്കിയത്‌.ചെറുശേരി കുട്ടന്‍ മാരാരുടെ പ്രാമാണികത്വത്തില്‍ മേളവും നടന്നു.സന്ധ്യക്ക്‌്‌ ഗംഭീര വെടിക്കെട്ടും ഉണ്ടായി.

chembuchira pooram ...

chembuchira pooram 13.3.2011
chembuchira pooram 2011...

chembuchira pooram 2011 part 2

ചെമ്പുചിറ പൂരം 

chembuchira pooram 1

ചെമ്പുചിറ പൂരം  ൨൦൧൧  

Saturday, 12 March 2011

vellikulangara


chembuchira school varshikam


M.P.narayanan
kodaly
mattathur chungal lift irrigation
udgadanam 
കൊടുങ്ങ സെന്റ്‌ സെബാസ്‌റ്റിയന്‍ ദേവാലയത്തില്‍ 2010 ഓഗസ്റ്റ്‌്‌ എട്ടിന്‌ കെ.സി.വൈ.എം.യൂണിറ്റ്‌ സംഘടിപ്പിച്ച സൗജന്യ രക്തഗ്രൂപ്പ്‌ നിര്‍ണയ-രക്തദാന ക്യാമ്പ്‌ വികാരി ഫാ.ടോം മാളിയേക്കല്‍ ഉദ്‌ഘാടനം ചെയ്‌തു.രാമവര്‍മപുരം ഐ.എം.എ.ബ്ലഡ്‌ ബാങ്കിന്റെ സഹകരണതോടെയാണ്‌് ക്യാമ്പ്‌ നടന്നത്‌.