Sunday, 27 March 2011

SKHS mattathur

kattakada murukan TCV news 20 7 2010

award

TCV award 2008





mattathur pravasi association-UAE udgadam

മറ്റത്തൂര്‍ പ്രവാസി അസോസിയേഷന്‍ ഉദ്‌ഘാടനം ചെയ്‌തു.
ദുബായ്‌: യു.എ.ഇ.യില്‍ ജോലിചെയ്യുന്ന മറ്റത്തൂര്‍ പഞ്ചായത്തുകാരായ പ്രവാസിമലയാളികള്‍ ചേര്‍ന്നു രൂപം നല്‍കിയ മറ്റത്തൂര്‍ പ്രവാസി അസോസിയേഷന്റെ പ്രവര്‍ത്തനോദ്‌ഘാടനം ഇന്നലെ വൈകീട്ട്‌ ദെയ്‌റ-ദുബായ്‌ ഹോട്ടല്‍ കംഫര്‍ട്ട്‌ ഇന്‍ ഹാളില്‍ നടന്നു.മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു അശോകന്‍ ഇന്റര്‍നെറ്റ്‌ വീഡിയോ സംവിധാനം വഴി നാട്ടിലിരുന്ന്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിനു വേണ്ടി പ്രവാസിയായ ചെമ്പുച്ചിറ സ്വദേശി ജഗദീഷ്‌ എരുമക്കാടന്റെ രണ്ടുവയസുള്ള മകള്‍ ആദിലക്ഷ്‌മി ഭദ്രദീപം തെളിയിച്ചു.അസോസിയേ,ന്‍ പ്രസിഡന്റ്‌ നടരാജന്‍ ചുക്കത്ത്‌ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സി.ചന്ദ്രബാബു സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു.മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ കെ.പ്രസാദ്‌ ഇന്റര്‍നെറ്റ്‌ വീഡിയോ വഴി ആശംസ നേര്‍ന്നു.ശിവന്‍ മുരിയാട്ടില്‍ മാങ്കുറ്റിപ്പാടം, സുഗതന്‍ തണ്ടാശേരി, രഘു അവിട്ടപ്പിള്ളി, സുനില്‍ശിവന്‍ കൊടുങ്ങ എന്നിവര്‍ പ്രസംഗിച്ചു.യു.എ.ഇ.യിലെ വിവിധ പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന മറ്റത്തൂരുകാരായ ഇരുന്നൂറോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.